മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ മന്ത്രിസഭയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.