തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി, ഇന്ന് നിശ്ചയിച്ച സംവരണ വാര്‍ഡുകള്‍:

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. പാറശ്ശാല, വര്‍ക്കല, നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ഇന്ന് (28 സെപ്റ്റംബര്‍) നടന്നത്. നാളെ (29 സെപ്റ്റംബര്‍) പെരുങ്കടവിള, പോത്തന്‍കോട് ബ്ലാക്കുകളുടെ പരിധിയിലുള്ള പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നത്.

ഇന്ന് നിശ്ചയിച്ച സംവരണ വാര്‍ഡുകള്‍:

പാറശ്ശാല ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ്
സ്ത്രീ സംവരണ വാര്‍ഡുകള്‍ – 2,5,8,9,11,15,16,17,19,21,23
പട്ടികജാതി സംവരണം- 20 ാം വാര്‍ഡ്

കാരോട് ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണം – ഒന്നാം വാര്‍ഡ്
സ്ത്രീ സംവരണ വാര്‍ഡുകള്‍ – 2,3,4,7,8,10,11,16,17
പട്ടികജാതി സംവരണം – 18 ാം വാര്‍ഡ്

കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം – 4,5,6,9,10,11,13,15,16,18
പട്ടികജാതി സംവരണം – 19 ാം വാര്‍ഡ്

ചെങ്കല്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണം – 3 ാം വാര്‍ഡ്
സ്ത്രീ സംവരണം – 1,5,7,8,11,12,14,17,19,21
പട്ടികജാതി സംവരണം – 20 ാം വാര്‍ഡ്

തിരുപുറം ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണം – 1,5,8,10,11,12,13
പട്ടികജാതി സംവരണം – 9 ാം വാര്‍ഡ്

പൂവാര്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണം – 13 ാം വാര്‍ഡ്
സ്ത്രീ സംവരണം – 2,5,7,8,10,11,15
പട്ടികജാതി സംവരണം – 9 ാം വാര്‍ഡ്

ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണം – 7 ാം വാര്‍ഡ്
സ്ത്രീ സംവരണം – 1,5,6,8,9,10
പട്ടികജാതി സംവരണം – 2 ാം വാര്‍ഡ്

മണമ്പൂര്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 1,8
സ്ത്രീ സംവരണ വാര്‍ഡുകള്‍ – 3,4,7,10,11,12
പട്ടികജാതി സംവരണം- 2 ാം വാര്‍ഡ്

ചെമ്മരുതി ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 5,16
സ്ത്രീ സംവരണം – 1,2,3,6,8,12,14,17
പട്ടികജാതി സംവരണം – 11,13

ഇലകമണ്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 9,13
സ്ത്രീ സംവരണം – 1,5,6,7,11,12
പട്ടികജാതി സംവരണം – 14

ഇടവ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 10
സ്ത്രീ സംവരണം- 1,2,4,6,7,8,13,17
പട്ടികജാതി സംവരണം- 5

ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 5,12
സ്ത്രീ സംവരണം- 1,2,10,11,14
പട്ടികജാതി സംവരണം- 4

വെട്ടൂര്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണ വാര്‍ഡുകള്‍- 3,5,7,9,10,13,14
പട്ടികജാതി സംവരണം- 6

കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 9,19
സ്ത്രീ സംവരണം- 1,2,5,7,10,12,14,16,18
പട്ടികജാതി സംവരണം – 8

മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 9
സ്ത്രീ സംവരണം- 1,2,4,5,8,10,12,17,19
പട്ടികജാതി സംവരണം- 7

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണ വാര്‍ഡുകള്‍- 4,5,6,7,10,11,13,14,17
പട്ടികജാതി സംവരണം- 16

വിളപ്പില്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണ വാര്‍ഡുകള്‍- 1,5,9,11,12,14,15,16,17,20
പട്ടികജാതി സംവരണം- 13

ബാലരാമപുരം ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 15
സ്ത്രീ സംവരണം- 3,4,8,10,12,13,18,19,20
പട്ടികജാതി സംവരണം- 17

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 5,13
സ്ത്രീ സംവരണം- 4,7,8,11,12,16,18,20,21
പട്ടികജാതി സംവരണം- 19

പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 10,14
സ്ത്രീ സംവരണം- 1,3,5,7,8,9,15,17,18,20
പട്ടികജാതി സംവരണം- 23

നാളെ (സെപ്റ്റംബര്‍ 29) നറുക്കെടുപ്പ് നടക്കുന്ന പഞ്ചായത്തുകൾ:

രാവിലെ 10ന്, വെള്ളറട, കുന്നത്തുകാല്‍(10:30), കൊല്ലയില്‍(11:00), പെരുങ്കടവിള(11:15), ആര്യങ്കോട്(11:30), ഒറ്റശേഖരമംഗലം(11:45), കള്ളിക്കാട്(12:00), അമ്പൂരി(12:15), പോത്തന്‍കോട്(12:30), മംഗലപുരം(12:45), അണ്ടൂര്‍ക്കോണം(1:00), കഠിനംകുളം(2:00), അഴൂര്‍(2:30) എന്നിവിടങ്ങളിലേക്ക് നറുക്കെടുപ്പ് നടക്കും.

സെപ്റ്റംബർ 30ന്  രാവിലെ 10ന് കരകുളം, അരുവിക്കര(10:15), വെമ്പായം(10:30), ആനാട്(10:45), പനവൂര്‍(11:00), വാമനപുരം(11:15), മാണിക്കല്‍(11:30), നെല്ലനാട്(11:45), പുല്ലമ്പാറ(12:00), നന്ദിയോട്(12:15), പെരിങ്ങമ്മല(12:30), കല്ലറ(12:45), പാങ്ങോട്(1:00), അതിയന്നൂര്‍(2:15), കാഞ്ഞിരംകുളം(2:30), കരുംകുളം(2:45), കോട്ടകാല്‍(3:00), വെങ്ങാനൂര്‍(3:15).

ഒക്ടോബര്‍ ഒന്നിനു രാവിലെ 10ന് കാട്ടാക്കട, വെള്ളനാട്(10:15), പൂവച്ചല്‍(10:30), ആര്യനാട്(10:45), വിതുര(11:00), കുറ്റിച്ചല്‍(11:15), ഉഴമലയ്ക്കല്‍(11:30), തൊളിക്കോട്(11:45), പുളിമാത്ത്(12:00), കരവാരം(12:15), നഗരൂര്‍(12:30), പഴയകുന്നുമ്മേല്‍(12:45), കിളിമാനൂര്‍(1:00), നാവായിക്കുളം(2:15), മടവൂര്‍(2:30), പള്ളിക്കല്‍(2:45), ചിറയിന്‍കീഴ്(3:00), കടയ്ക്കാവൂര്‍(3:15), വക്കം(3:30), അഞ്ചുതെങ്ങ്(3:45), കിഴുവിലം(4:00), മുദാക്കല്‍(4:15) ഗ്രാമ പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനു രാവിലെ 10ന് തുടങ്ങും. പാറശാല(10:00), വര്‍ക്കല(10:20), നേമം(10:40), പെരുങ്കടവിള(11:00), പോത്തന്‍കോട്(11:20), നെടുമങ്ങാട്(11:40), വാമനപുരം(12:00), അതിയന്നൂര്‍(12:20), വെള്ളനാട്(12:40), കിളിമാനൂര്‍(2:00), ചിറയിന്‍കീഴ്(3:30) എന്നിങ്ങനെയാണു സമയക്രമം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനു വൈകിട്ട് നാലിനും നടക്കും.