Search
Close this search box.

ആറ്റിങ്ങലിൽ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന രാജുഭായിയുടെ ചിത്രം പുറത്ത്

ei719V828445

ആറ്റിങ്ങൽ : സെപ്റ്റംബർ 6ന് രാവിലെ കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ആറ്റിങ്ങൽ കോരാണിയിൽ നടന്നത്. 20 കോടി രൂപയുടെ 500 കിലോ കഞ്ചാവാണ് കണ്ടെയ്നർ ലോറിയിൽ കടത്തിയത്. സ്റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടുകയും രണ്ട് ഉത്തരേന്ത്യൻ സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാർഖണ്ഡ് സ്വദേശിയും പഞ്ചാബ് സ്വദേശിയുമാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിൽ ചിറയിൻകീഴ് സ്വദേശിയായ ജയചന്ദ്രന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവർ പറഞ്ഞിരുന്നു. തുടർന്ന് ശക്തമായ പരിശോധനയിൽ ഇന്ന് ജയചന്ദ്രനെ എക്സൈസ് വിഭാഗം പിടികൂടുകയും ചെയ്തു. ഇതിനിടയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത് രാജുഭായി എന്നയാൾ ആണെന്ന് കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ രാജുഭായി ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കച്ചവടം നടത്തുന്നത്. ഇയാൾ കേരളത്തിലേക്ക് വലിയതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നുണ്ട്. അതിന് കേരളത്തിൽ ഇയാൾക്ക് പ്രത്യേക സഹായികളുമുണ്ട്. ഇപ്പോൾ രാജു ഭായിയുടെ ചിത്രം പുറത്തായിരിക്കുകയാണ്. രാജ്യം മുഴുവൻ നീളുന്ന ലഹരി മരുന്നു ശൃംഖലയുള്ള  രാജ്യമെങ്ങും അന്വേഷണ ഏജൻസികൾ തിരയുന്ന രാജുഭായിയുടെ ചിത്രമാണ് പുറത്തായിരിക്കുന്നത്.ഉടനടി രാജു ഭായിയെയും മറ്റ് സഹായികളെയും പിടികൂടിയാൽ കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കൾക്ക് ഒരുപരിധിവരെ തടയിടാൻ കഴിയുമെന്നാണ് കരുതുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!