ശക്തമായ കാറ്റിലും മഴയിലും സംരക്ഷണഭിത്തികൾ തകർന്നു

വെമ്പായം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കുറ്റിയാണി മൈത്രി നഗറിൽ നെട്ടയത്ത് വീട്ടിൽ ലീനാകുമാരിയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു.

വേറ്റിനാട് കുറ്റിയാണി റോഡിൽ ചിറക്കോണം ഫിറോസിന്റെ വീടിന്റെ 35 മീറ്ററോളം നീളമുള്ള സംരക്ഷണ ഭിത്തിയും തകർന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു