ശക്തമായ മഴയിൽ തൊപ്പിച്ചന്തയിൽ മണ്ണിടിച്ചിൽ

മണമ്പൂർ : രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ തൊപ്പിച്ചന്തയിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി 11:45നാണ് സംഭവം. തൊപ്പിച്ചന്ത, വേടക്കോണം റോഡിൽ, ഷാലോം വീട്ടിൽ ഇ. എസ് ആന്റണി ജൂഡിയുടെ വീടിന് പുറകിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ആളപായമില്ല. മണ്ണിടിഞ്ഞു വീണ് ഇവരുടെ കിണറ് മൂടി. വീട്ടിൽ ജൂഡിയും ഭാര്യയും രണ്ടു മക്കളുമാണ് താമസം. ഇനിയും മണ്ണിടിഞ്ഞു വീഴുമോ എന്ന ആശങ്കയിലാണിവർ.