രോഗികൾക്ക് കലാനികേതൻ വീടുകളിൽ ഓണക്കിറ്റ് എത്തിച്ചു.

ആറ്റിങ്ങൽ : കലാനികേതൻ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്ക് വീടുകളിൽ ഓണകിറ്റ് എത്തിച്ചു നൽകി.കലാകേന്ദ്രം ചെയർമാൻഉദയൻ കലാനികേതൻന്റെ നേതൃത്ത്വത്തിലാണ് കിറ്റ് എത്തിച്ചത്.നേരത്തേ തിരഞ്ഞെടുത്ത കലാ പ്രവർത്തകർക്ക് ഓണ കൈനീട്ടം നൽകിയിരുന്നു.തുടർന്നാണ് രോഗികൾക്ക് വീടുകളിൽ ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് നൽകിയത്.വിനോദ് നിലാമുറ്റം, അനിൽ കല്യാണി എന്നിവർ പങ്കെടുത്തു.