കല്ലൂർ ഗവ യു പി സ്കൂളിൽ നിർമ്മിച്ച കവാടം തുറന്നു

 

പോത്തൻകോട്: കല്ലൂർ ഗവ യു പി സ്കൂളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തൻകോട് ഗ്രാമ പഞ്ചായത്ത് 3.50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കവാടത്തിന്റെ സമർപ്പണം ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ സ്കൂളിന് സമർപ്പിച്ചു. വാർഡ് അംഗം സബീന അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് എം.എ. ഉറൂബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീനാ മധു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നേതാജി പുരു അജിത് , എച്ച്.എം ഷെമീനാ ബീഗം , എസ്എംസി ചെയർമാൻ കെ. ബാലമുരൻ , സ്‌റ്റാഫ് സെക്രട്ടറി ജി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.