കണിയാപുരം ഗവ.യു.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

കണിയാപുരം ഗവ.യു.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സ്കൂളിൽ നിന്ന് 2019-20 അധ്യയന വർഷം എൽ .എസ് .എസ് , യു.എസ് എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു.ചടങ്ങ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.

പി റ്റി എ പ്രസിഡൻ്റ് ഷിറാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷ്റഫ് ,ഡോ.സന്തോഷ് കുമാർ (ബി.പി.ഒ) , പുഷ്ക്കലാമ്മാൾ (മുൻ എച്ച്.എം), ഷാജഹാൻ എന്നിവർ ആശംസകളർപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ നജുമുദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമീർ.എം നന്ദിയും പറഞ്ഞു.
ശ്രീഹരി ,അമൃത സജികുമാർ ,സുഹസജീവ് ,അഫീഫ ,ശ്രീലക്ഷ്മി ,മുഹമ്മദ് ഫിദൻ ഷാജ് , അഹല്യ ജയൻ ,ഹന്ന ഫാത്തിമ, നാസിയ എന്നിവരാണ് ഈ വർഷത്തെ എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ് നേടിയത്.