Search
Close this search box.

കണിയാപുരത്തെ കെട്ടി മുറിക്കരുത്, എലിവേറ്റഡ് ഹൈവേ നിർമ്മിക്കണം : കെഡിഒ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

IMG-20240208-WA0029

കണിയാപുരം : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം ജംഗ്ഷനിൽ കോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കി ജംഗ്ഷനെ രണ്ടാക്കി കെട്ടി മുറിക്കുന്നതിന് പകരം തൂണുകളിൽ തീർത്ത എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നും കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ (കെഡിഒ ) കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേവികസന മന്ത്രി  നിതിൻ ഗദ്ഗരിക്ക് നിവേദനം നൽകി. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ്  നൽകി.

 

കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ താമസിച്ച് നിവേദന സംഘം റെയിൽവേ മന്ത്രി, മൈനോറിറ്റി മന്ത്രി,നാഷണൽ ഹൈവേയുടെയും റെയിൽവേയുടെയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട് ചർച്ച നടത്തി. കണിയാപുരത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു ഉടനടി പരിഹാരം ഉണ്ടാകും എന്നാണ് ബന്ധപ്പെട്ട മന്ത്രിയും ഉദ്യോഗസ്ഥരും അറിയിച്ചത്. കെഡിഒ ചെയർമാൻ നൗഷാദ് തോട്ടിൻകര, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് നിസാം,  ജനറൽ കൺവീനർ എംകെ നവാസ്,  സജീർ,  വാഹിദ് കൈപ്പള്ളി, ഷഫീഖ് വടക്കതിൽ, നിജാദ്  അബ്ദുൽ വഹാബ്, റാസി ദാവൂദ് ഷാജു കരിച്ചാറ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!