കരകുളത്ത് പകൽ വീട് തുറന്നു

കരകുളം പഞ്ചായത്തും നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തും സംയുക്തമായി നിർമിച്ച പകൽ വീട് തുറന്നു. കരകുളം ചിറ്റാഴയിൽ ബഡ്സ് സ്‌കൂളിനോട് ചേർന്ന് 25ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നിലവിൽ ബഡ്‌സ് സ്കൂളിലാണ് പകൽവീട് പ്രവർത്തിക്കുന്നത്. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി ബിജു അധ്യക്ഷനായി. കരകുളം പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് അനില, ജില്ലാ പഞ്ചായത്ത് അംഗം പി ഉഷാകുമാരി, പി എൻ മധു, പുഷ്പകുമാരി, ഐ ക്രിസ്തുദാനം, ഷിബു പ്രണാബ് തുടങ്ങിയവർ സംസാരിച്ചു.