ആക്രമണത്തിൽ തകർന്ന മുദാക്കൽ, കരവാരം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസുകൾ ഉമ്മൻ‌ചാണ്ടി സന്ദർശിച്ചു

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ കോൺഗ്രസിനെതിരെ നടത്തിയ പ്രതിഷേധത്തിൽ തകർന്ന മുദാക്കൽ, കരവാരം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സന്ദർശിച്ചു.

പെരിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതികാരം ചെയ്യാത്ത കോൺഗ്രസ് വെഞ്ഞാറമൂട്ടിൽ കൊലപാതകം ചെയ്തുവെന്ന് പറയുന്നത് ജനം വിശ്വസിക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇരു ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി കൊലപാതകം ഉണ്ടായത് കോൺഗ്രസിൻ്റെ തലയിൽ വച്ച് കെട്ടി ഭരണ പരാജയം മറച്ചു വയ്ക്കുവാനും, അതിൻ്റെ പേരിൽ നാടൊട്ടുക്ക് കലാപം സൃഷ്ടിക്കുവാനുമാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

മുദാക്കലിൽ കെപിസിസി നിർവാഹക സമിതി അംഗം എംഎ ലത്തീഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ സുജിത്ത് ചെമ്പൂര്, ശരുൺകുമാർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധു കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത രാജൻബാബു, വി.റ്റി സുഷമാ ദേവി, പൊയ്കമുക്ക് സുജാതൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം എസ് അഭിജിത്ത്, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് വാളക്കാട് ബാദുഷ, കെ. ശശിധരൻ നായർ, രവികുമാർ,സുചേതകുമാർ, നിതിൻ പാലോട്, ലീല, രാജശേഖരൻ നായർ, എംഎസ്. ചന്ദ്രശേഖരൻ നായർ, രജനീഷ് പൂവക്കാടൻ, പ്രവീൺ രാജ്, സുജിത്ത് ലാൽ, അനിൽ രാജ്, വിഷ്ണു, സുജീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കരവാരം മണ്ഡലം കമ്മിറ്റി ഓഫീസ് തകർത്തതിനെതിരെ കരവാരം, തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ഉപവാസസമരം കരവാരം മണ്ഡലം പ്രസിഡൻറ് എം .കെ. ജ്യോതിയുടെ അധ്യക്ഷതയിൽ തുടങ്ങുകയും ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ കെപിസിസി വൈസ് പ്രസിഡൻറ് പാലോട് രവി ,കെപിസിസി അംഗങ്ങളായ എൻ. സുദർശൻ ,എംഎ ലത്തീഫ് ,ബ്ലോക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ഗംഗാധര തിലക് ,അംബി രാജ് , ഡിസിസി ജനറൽ സെക്രട്ടറി എൻ ആർ ജോഷി, തോട്ടയ്ക്കാട് മണ്ഡലം പ്രസിഡൻറ് നിസാം, എസ്എം. മുസ്തഫ ,സുരേന്ദ്ര കുറുപ്പ് ,ജാബിർ, ഇല്യാസ്, ജുനൈനാ, ബേബി, അഡ്വക്കേറ്റ് നാസിമുദ്ദീൻ ,റാഫി , സന്തോഷ് , അച്യുത, സുഹൈൽ, ഷീബ, താഹിർ , മുബാറക് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.