കരവാരത്ത് ആശ്വാസം, കാരായികോണത്ത് ആത്മഹത്യ ചെയ്തയാളുടെ കോവിഡ് ഫലം നെഗറ്റീവ്

കരവാരം : കരവാരം ഗ്രാമ പഞ്ചായത്തിൽ കരായിക്കോണം അരുവിയിൽ പ്രസന്നൻ (52) എന്നയാൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനെതുടർന്ന് നഗരൂർ പോലീസും സഹായത്തിനായി ഡിവൈഎഫ്ഐ കരവാരം യൂത്ത് ബ്രിഗേഡർ പ്രവർത്തകരും ചേർന്ന് പി പി ഇ കിറ്റണിഞ്ഞ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പ്രാഥമിക പരിശോധനയിൽ വൈകുന്നേരത്തോടെ പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയതിൻ്റെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

നെഗറ്റീവാതുകൊണ്ട് തന്നെ ഭൗതികശരീരം കോവിഡ് പ്രോട്ടോകാൾ പ്രകാരം സംസ്കരിക്കേണ്ടതില്ലെന്നും മൃതദേഹം സംസ്കരിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു.