കാരേറ്റ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി

 

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും, പ്രതിഷേധ സമരങ്ങളെ പോലീസ് ഗുണ്ടായസത്തിലൂടെ നേരിട്ട് കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് ഉൾപ്പെടെയുള്ളവരെ മൃഗീയമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചും കാരേറ്റ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും, മന്ത്രിയുടെ കോലവും കത്തിച്ചു.

യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ അധ്യക്ഷത വഹിച്ച പരിപാടി ഡിസിസി മെമ്പർ അഹമ്മദ് കബീർ ഉദ്ഘാടനം നിർവഹിച്ചു. കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ,പുളിമാത്ത് പഞ്ചായത്ത്‌ അംഗം സൈജു,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, മുൻ യൂത്ത് കോണ്ഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് ഷൈജു ലാൽ തുടങ്ങിയവർ പങ്കെടുത്തു.