കാട്ടാക്കട മണ്ഡലത്തിലെ ആദ്യത്തെ അമ്മവീട് പള്ളിച്ചലിൽ

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആദ്യത്തെ അമ്മവീട് പള്ളിച്ചൽ പഞ്ചായത്തിലെ ഭഗവതിനട കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് അമ്മവീട് കെട്ടിടം പണിതത്.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്,​വാർഡ് മെമ്പർ പി.എസ്.ചിത്ര എന്നിവർ സംസാരിച്ചു.