സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തുറക്കുന്നു

സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തിൽ കയറ്റാവൂ. തിങ്കളാഴ്ചക്കുള്ളിൽ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം ഡ്രൈവിങ് സ്കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്‍റെ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത്.