കേരള മോട്ടോർ വാഹന വകുപ്പിലെ ടെക്നിക്കൽ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥർ പ്രതിഷേധം നടത്തി

തിരുവനന്തപുരം : കേരള മോട്ടോർ വാഹന വകുപ്പിലെ ടെക്നിക്കൽ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥർ s നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റിങ്ങലിലും പ്രതിഷേധം നടത്തി. കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്റ്റേഴ്സ് അസോസിയേഷനും കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് ഗസറ്റഡ് ഓഫീസർസ് അസോസിയേഷനും സംയുക്തമായാണ് പ്രതിഷേധ ദിനം ആചരിച്ചത്. ആറ്റിങ്ങലിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആർ ടി ഓഫീസിന് സമീപം പ്രതിഷേധം നടത്തി.

സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതിരിക്കുക, മാനസിക സമ്മർദ്ദം, അനാവശ്യവും അന്യായവുമായ ശിക്ഷാനടപടികൾ , അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം , തുടങ്ങി സമസ്ത മേഖലകളിലും നിരന്തരമായ അവഗണനയും പക്ഷപാതിത്വവും നേരിട്ടുകൊണ്ടിരിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു .

AMVI ആയി സർവീസിൽ കയറുന്ന ഉദ്യോഗസ്ഥർ 20 വർഷങ്ങൾക്ക് ശേഷം മറ്റു പ്രമോഷൻ മാത്രം ലഭിച്ച് വിരമിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിലുള്ള അശാസ്ത്രീയമായ ട്രാൻസ്പോർട്ട് സർവീസ് സ്പെഷ്യൽ റൂൾസ് മിനിസ്റ്റീരിയൽ വിഭാഗത്തിന് പ്രമോഷൻ നല്കാൻ വേണ്ടി മാത്രം സൃഷ്ടിച്ചിട്ടുള്ളതാണെന്നും ആരോപണം ഉയരുന്നുണ്ട് .

ആവശ്യങ്ങൾ ഇങ്ങനെ

•ട്രാൻസ്പോർട്ട് സ്പെഷ്യൽ റൂൾസ് ഭേദഗതികൾ നടപ്പിലാക്കുക.
•നിശ്ചിത യോഗ്യതയില്ലാത്തവരെ ജോയിന്റ് ആർ ടി ഓ ആയി പ്രമോട്ട് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക .
•കഴിഞ്ഞ കാല പ്രൊമോഷൻ ഉത്തരവുകളിലെ സീനിയോറിറ്റി നിയമപ്രകാരം ക്രമപ്പെടുത്തുക .
•സുപ്രീം കോടതി കുമ്മിറ്റി , പത്താം ശമ്പളക്കമ്മീഷൻ , ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി ശുപാർശകൾ അടിയന്തിര മായി നടപ്പാക്കുക.
•സേഫ് കേരള പ്രോജക്ടിന് ഓഫീസും വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുക.
•ഗതാഗത കമ്മീഷണറേറ്റിൽ 1 MVI , 2 AMVI എന്നിവരെ നിയമിച്ച് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ എസ്റ്റാബ്ളിഷ്മെന്റ് ജോലികൾ ഏൽപ്പിക്കുക .
•വിജിലൻസ് ഡയറക്ടറുടെ അന്യായമായ പ്രതികാര നടപടികൾ അവസാനിപ്പിക്കുക .
•നിസ്സാരകാരണങ്ങളാൽ അന്യായമായി സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ തിരിച്ചെടുക്കുക .
•നിയമപരമല്ലാതെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുക .
•അപഹാസ്യമായ ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഉടൻ നിർത്തി വക്കുക.
•വാഹൻ , സാരഥി സോഫ്റ്റ് വെയറിൽ അഴിമതി നടത്താൻ സാധ്യത തുറക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കുക .
•ചെക്പോസ്റ്റ് നിയമനങ്ങളുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക.
•സർക്കാരും ഗതാഗത കമ്മീഷണറും നടത്തുന്ന മാനസിക പീഡനങ്ങളും വ്യക്തിഗത അവഹേളനങ്ങളും അവസാനിപ്പിക്കുക.
•സർക്കാരും ഗതാഗത കമ്മീഷണറും നീതി പാലിക്കുക .