കിളിമാനൂരിൽ ഐഎൻടിയുസി നിയോജകമണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി

കിളിമാനൂരിൽ ഐഎൻടിയുസി നിയോജകമണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. ഐഎൻടിയുസി ആറ്റിങ്ങൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായ നസീർ മുഹമ്മദിനെ 6/9/2020 ൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ആകാരണമായി തടഞ്ഞു വെയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധി ധർണ്ണ.

ഡിവൈഎസ്പി മുമ്പാകെ നൽകിയ പരാതിയിൽ സത്വരനടപടികൾ ആവശ്യപ്പെട്ടു കൊണ്ടാണ് ധർണ്ണ സമരം നടന്നത്. ധർണാ സമരം കെപിസിസി നിർവാഹകസമിതി അംഗം എൻ സുദർശൻ ഉദ്ഘാടനം ചെയ്തു.
ഐഎൻറ്റിയുസി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം നാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ, കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ, ഐഎൻറ്റിയുസി ജില്ലാ ജനറൽ സെക്രട്ടറി ചെറുനാരകംക്കോട് ജോണി,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മാരായ അനൂപ് തോട്ടത്തിൽ,വിഷ്ണു രാജ്,കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികൾ ആയ ബിജു വെള്ളല്ലൂർ, ഷമീം ഐഎൻറ്റിയുസി നേതാക്കളായ ഹരിശങ്കർ, സി.എസ് ശ്രീകുമാർ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ജി.ജി ഗിരികൃഷ്ണൻ, ആദേഷ് സുധർമ്മൻ, സിബി ശൈലേന്ദ്രൻ മഹിളാ കോൺഗ്രസ്‌ നിയോജകമണ്ഡലം ഭാരവാഹികളായ ലാലി, ജോളി തുടങ്ങിയവർ സംസാരിച്ചു