പ്രത്യേക അറിയിപ്പ്: കിളിമാനൂരിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് കോവിഡ് പോസിറ്റീവ്, സെപ്റ്റംബർ 3ന് ഈ ബസ്സിൽ യാത്ര ചെയ്തവർ ശ്രദ്ധിക്കുക

കിളിമാനൂർ : കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ 45 വയസുള്ള വനിതാ കണ്ടക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.03/09/2020ന് കിളിമാനൂർ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ്ചെയ്ത ബസിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. ഇവരുടെ ഭർത്താവിനും പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്തു. ഇവർ പുളിമാത്ത് പഞ്ചായത്ത്‌ പരിധിയിലുള്ളവരാണ്.

സെപ്റ്റംബർ 3ന് താഴെ പറയുന്ന സമയങ്ങളിലുള്ള റൂട്ടുകളിൽ ഈ ബസിൽ സഞ്ചരിച്ചിട്ടുള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.*

റൂട്ടും സമയവും

(7 AM )കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം വഴി കിഴക്കേകോട്ട(8.40AM)

( 8.50 AM) കിഴക്കേകോട്ട, വെമ്പായം, വെഞ്ഞാറമൂട് വഴി കിളിമാനൂർ (10.30 AM)

(11AM) കിളിമാനൂർ വെഞ്ഞാറമൂട്, വെമ്പായം വഴി മെഡിക്കൽ കോളേജ് (12.25 PM)

(1PM) മെഡിക്കൽകോളേജ്, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ വഴി കടയ്ക്കൽ (3PM)

(3.20PM) കടയ്ക്കൽ, കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം വഴി തിരുവനന്തപുരം (5.30PM)

( 5.50 PM) തിരുവനന്തപുരം, വെമ്പായം, വെഞ്ഞാറമൂട് വഴി കിളിമാനൂർ (7.30 PM)