കിളിമാനൂർ മുളയ്ക്കലത്തുകാവ് ഹെൽത്ത് സെൻ്ററിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെയും ഫിറ്റ്നസ് സെൻ്ററിൻ്റെയും ഉദ്ഘാടനം ഷൈലജ ടീച്ചർ നിർവഹിച്ചു

 

കിളിമാനൂർ : നിരവധി സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള മുളയ്ക്കലത്തുകാവ് ഹെൽത്ത് സെൻ്ററിൽ എല്ലാ സൗകര്യങ്ങളും ഒത്തുചേരുകയാണ്. എൻ.സി.ഡി.ക്ലിനിക്ക് പാലിയേറ്റിവ് ,സ്ത്രികൾക്കും കുട്ടികൾക്കും പ്രത്യേക പദ്ധതികൾ, മാനസിക ആരോഗ്യ ചികിത്സ തുടങ്ങിയ ചികിത്സയും ഇപ്പൊൾജിവിത ശൈലി രോഗങ്ങൾക്കു ഫലപ്രദമായ ചികിത്സക്കും വ്യായമത്തിനായി ഫിറ്റ്നസ് സെൻ്ററും സജ്ജമായിരിക്കുകയാണ്.സംസ്ഥാനസർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ മുളയ്ക്കലത്തുകാവ് എഫ്ച്ച്സിയിൽ കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ വികസനഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഫിറ്റ്നസ് സെന്ററിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം ആരോഗ്യവകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ . ബി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഫിറ്റ്നസ് സെൻ്റെറിൻ്റെ ഉദ്ഘാടനം നാട മുറിച്ച് എം.എൽ.എ നിർവഹിച്ചു.


50 ലക്ഷം രൂപ ചെലവാഴിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചത്. കൂടാതെ അവാർഡ് തുകയായി കിട്ടിയ 8 ലക്ഷം രൂപ ഉപയോഗിച്ചാണ് ഫിറ്റ്നസ് സെന്ററിൽ ഉപകരണങ്ങൾ വാങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ വെച്ച് കഴിഞ്ഞ 5 വർഷത്തെ പഞ്ചായത്തിന്റെ വികസന രേഖ ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് രാജലക്ഷ്മി അമ്മാൾ സ്വാഗതം ആശംസിച്ചു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി മുരളി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്എസ് സിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ലിസി, വാർഡ് മെമ്പർമാരായ കെ. രവി, എ. ബിന്ദു, എം. വേണുഗോപാൽ, എസ്. ഷാജുമോൾ, ബീന വേണുഗോപാൽ, എൻ. ലുപിത, എസ്. അനിത, മെഡിക്കൽ ഓഫീസർ ഡോ ഷാജി കെ.വി , കിളിമാനൂർ പഞ്ചായത്ത്‌ മുൻ പ്രസിഡൻറ് കെ. ജി പ്രിൻസ്, എൻ പ്രകാശ്, സി. സുകുമാരപിള്ള തുടങ്ങിയവർ പങ്കെടുത്തു.