മുളയ്ക്കലത്തുകാവ് എഫ്ച്ച്സിയിൽ പുതിയ കെട്ടിടങ്ങളുടെയും നടപ്പാതയുടെയും ഉദ്ഘാടനം സെപ്റ്റംബർ 15ന്

കിളിമാനൂർ : സംസ്ഥാനസർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ മുളയ്ക്കലത്തുകാവ് എഫ്ച്ച്സിയിൽ കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ വികസനഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടങ്ങളും നടപ്പാതയും സെപ്റ്റംബർ 15 -ാം തീയതി രാവിലെ 11.30 ന് ആറ്റിങ്ങൽ എം.എൽ.എ അഡ്വ . ബി.സത്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ആരോഗ്യവകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.

പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തോടൊപ്പം കായികക്ഷമതയ്ക്ക കൂടി പ്രാധാന്യം നൽകി , അവാർഡുതുക വിനിയോഗിച്ച് സ്ഥാപിച്ച അത്യാധുനിക ഫിറ്റ്നസ് സെന്ററും സേവന സജ്ജമായിരിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഫിറ്റ്നസ് സെന്റർറിന്റെയും നടപ്പാതയുടെയും ഉദ്ഘാടനമാണ് നടക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് രാജലക്ഷ്മി അമ്മാൾ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ സുധീർ ജേക്കബ് റിപ്പോർട്ട് അവതരിപ്പിക്കും. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി മുരളി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്എസ് സിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ലിസി, ഡോ ഷിനു, ബ്ലോക്ക് ഡിവിഷൻ മെമ്പർ ജെ മാലതി അമ്മ, വാർഡ് മെമ്പർമാരായ കെ. രവി, എ. ബിന്ദു, എം. വേണുഗോപാൽ, എസ്. ഷാജുമോൾ, ജെ. സജികുമാർ, ബി.എസ് റജി, ബീന വേണുഗോപാൽ, എൻ. ലുപിത, എസ്. അനിത, കെ.എസ്‌ ലില്ലിക്കുട്ടി, സിഡിഎസ് ചെയർപേഴ്സൺ മാലതി പ്രഭാകരൻ, മെഡിക്കൽ ഓഫീസർ ഡോ ഷാജി കെ.വി , കിളിമാനൂർ പഞ്ചായത്ത്‌ മുൻ പ്രസിഡൻറ് കെ. ജി പ്രിൻസ്, എൻ പ്രകാശ്, അനൂപ് തോട്ടത്തിൽ, സി. സുകുമാരപിള്ള, ഡി വിജയകുമാർ തുടങ്ങിയവർ സംസാരിക്കും. മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ.നോബിൾ രാജ് കൃതജ്ഞത രേഖപ്പെടുത്തും.