ബഡ്ജറ്റ് നേട്ടത്തിൽ എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ അഖിലേന്ത്യാ തലത്തിൽ ഒന്നാമത്

എൽ.ഐ.സി 65 -ാം വർഷത്തിലേക്ക്. 2020 മാർച്ച് 31നു അവസാനിച്ച സാമ്പത്തിക വർഷത്തിൽ എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ 1,07,000 പോളിസികളിലൂടെ 318 കോടി രൂപ ആദ്യ വർഷ പ്രീമിയം സമാഹരിച്ചുകൊണ്ട് ഈ രണ്ട് ഇനങ്ങളിലും കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വളർച്ച കൈവരിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 172 കോടി രൂപ ആദ്യ വർഷ പ്രീമിയം വരുമാനം 17914 പോളിസികളിലൂടെ സമാഹരിച്ചു കൊണ്ട് 7 % വളർച്ചയുണ്ടായി അഖിലേന്ത്യാ തലത്തിൽ ബഡ്ജറ്റ് നേട്ടത്തിൽ ഒന്നാമതെത്തി.

തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ 15 ബ്രാഞ്ച് ആഫീസുകളും 19 സാറ്റലൈറ്റ് ബ്രാഞ്ച് ആഫീസുകളും കസ്റ്റമർ സോണും ഡയറക്ട് മാർക്കറ്റിങ്ങ് ഡിപ്പാർട്ടുമെന്റും ചേരുന്നതാണ് തിരുവനന്തപുരം ഡിവിഷൻ. നടപ്പ് സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സിങ്കിൾ പ്രീമിയം പോളിസികളിൽ 19 % വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വളർച്ചയുടെ പ്രധാന കാരണം പെൻഷൻ പോളിസികളിൽ ഉപഭോക്താക്കൾ നടത്തിയ വർദ്ധിച്ച നിക്ഷേപമാണ്. ജീവൻ ശാന്തി എന്ന പെൻഷൻ പദ്ധതിയിലൂടെ ഇതുവരെ തിരുവനന്തപുരം ഡിവിഷൻ 121 കോടി രൂപ ആദ്യ പ്രീമിയം സമാഹരിച്ചു .

എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ 2020 മാർച്ച് 31 നു അവസാനിച്ച സാമ്പത്തിക വർഷത്തിൽ 72521 പോളിസികളുടെ മെക്യൂരിറ്റി ക്ലെയിം ഇനത്തിൽ 666 കോടി രൂപയും 3094 പോളിസികളുടെ ഡെത്ത് ക്ലെയിം ഇനത്തിൽ 41 കോടി രൂപയും തീർപ്പാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഗസ്റ്റ് 31 വരെ 23497 പോളിസികളുടെ മെക്യൂരിറ്റി ക്ലെയിം ഇനത്തിൽ 223 കോടി രൂപയും 997 പോളിസികളുടെ ഡെത്ത് ക്ലെയിം ഇനത്തിൽ 13.88 കോടി രൂപയും തീർപ്പാക്കി.

വിവിധ കാരണങ്ങളാൽ അടവ് മുടങ്ങിയ പോളിസികൾ നിബന്ധനകൾക്ക് വിധേയമായി പുതുക്കുവാൻ ” “സ്പെഷൽ റിവൈവൽ കാമ്പയിൻ ” മൂഖേന പോളിസി ഉടമകൾക്ക് , പിഴത്തുക ഇളവോടെ ഒക്ടോബർ 9 വരെ അവസരമൊരുക്കിയിട്ടുണ്ട്. എൽ.ഐ.സിയുടെ 64 -ാം വാർഷികം പ്രമാണിച്ച് എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷനിൽ ഉൾപ്പെടുത്തി , മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള നെയ്യാറ്റിൻകര ശ്രീ കാരുണ്യ മിഷൻ സ്കൂളിലെ കുട്ടികളുടെ യാത്രാ ആവശ്യത്തിനായുള്ള സ്കൂൾ ബസ്സ് നൽകി. ഇതിന്റെ താക്കോൽദാനം എൽ.ഐ.സി തിരുവനന്തപുരം ഡിവിഷന്റെ സീനിയർ ഡിവിഷണൽ മാനേജർ ദീപ ശിവദാസൻ നിർവഹിച്ചു. ചടങ്ങിൽ മാർക്കറ്റിങ് മാനേജർ എസ്.പ്രേംകുമാർ , സെയിൽസ് മാനേജർ എസ്.സക്കീർ , ശ്രീകാരുണ്യ മിഷൻ സ്കൂളിന് വേണ്ടി ചെയർപേർസൺ എൽ.അനിത എന്നിവർ സന്നിഹിതരായിരുന്നു .