പെരുമാതുറ സ്വദേശി സുൽഫിയെ സെപ്റ്റംബർ 7 മുതൽ കാണ്മാനില്ല

പെരുമാതുറ : പെരുമാതുറ സ്വദേശി ഇടപ്പള്ളി മസ്ജിദിന് സമീപം തെരുവിൽ വീട്ടിൽ സുൾഫിക്കർ (49) നെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായതായി പരാതി. വീട്ടിൽ തന്നെ നടത്തിയിരുന്ന ചെറിയ പെട്ടിക്കടയിലേക്ക് സാധനം വാങ്ങാനായി ചാലയിൽ പോയതായിരുന്നു. പെരുമാതുറയിൽ നിന്ന് ബസ്സ് സർവീസ് നിർത്തി വച്ചിരിക്കുന്നതിനാൽ ചിറയിൻകീഴിൽ പോയി അവിടെ നിന്ന് ആറ്റിങ്ങൽ വഴിയാണ് ഇദ്ദേഹം ചാലയിൽ എത്തിയത്. കടയിലേക്കുള്ള സാധനം വാങ്ങിയ ശേഷം രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു.


അതിന് ശേഷം യാതൊരു വിവരവും ഇല്ല. കഴിഞ്ഞ ദിവസം കഠിനംകുളം സ്റ്റേഷനിൽ ഇത് സംബന്ധിച്ച് വീട്ടുകാർ പരാതി നൽകി.
ഹൃദ്രോഗം ഉള്ള ആളായതിനാൽ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ബന്ധുക്കൾ അന്വേഷിച്ചിരുന്നു. ഇവിടെയൊന്നും ഇങ്ങനെ ഒരാളെ അഡ്മിറ്റ്‌ ചെയ്തതായി വിവരമില്ല. കാണാതാവുമ്പോൾ
വെള്ളയിൽ കറുത്ത പുള്ളിയുള്ള ഷർട്ടും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. 5 അടി ഉയരവും മെലിഞ്ഞ പ്രകൃതക്കാരനുമാണ്. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം
ഇദ്ദേഹത്തെ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിലാണ്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലും മറ്റും വിവരം പങ്കുവെച്ച് അന്വേഷണത്തിലാണ്.

Phone no:7736758882, 8921194678