മാറനല്ലൂരില്‍ മകനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

മാറനല്ലൂർ: മാറനല്ലൂരില്‍ പിതാവ് 7 വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കണ്ടല സ്കൂളിന് സമീപം താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്‌ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. പുലര്‍ച്ചെ ഭക്ഷണവുമായി എത്തിയ സഹോദരിയാണ് മൃതദേഹം കണ്ടത്. മാറനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടല സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആഷ്‌ലിന് നെ കിടപ്പ് മുറിയിലെ കട്ടിലിലും സലീമിനെ അടുക്കളയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്റെ ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. മൂന്ന് വിവാഹങ്ങള്‍ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്‌ലിന്‍. മൂന്നാമത്തെ വിവാഹവും പരാജയപ്പെട്ട സലീം കടുത്ത മാനസ്സിക സമർദ്ദത്തിലായിരുന്നു.