മണമ്പൂരിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മണമ്പൂർ ഗ്രാമപഞ്ചായത്തിൽ സുഭിഷകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ കുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് കർഷകർക്കു മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, ചെയർപേഴ്സൺ സോഫിയസലിം, മെമ്പർമാരായ ജയ, പ്രശോഭന, കർഷകർ എന്നിവർ പങ്കെടുത്തു.