മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണ സ്വാമി ദേവസ്വത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബർ 10ന്

മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണ സ്വാമി ദേവസ്വത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം പത്താം തീയതി വ്യാഴാഴ്ച ക്ഷേത്രമേൽശാന്തി സന്ദീപ് കൃഷ്ണന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താവുന്നതാണ്. വിശേഷാൽ വഴിപാടുകൾ രാവിലെ 5.30 ന് നിർമ്മാല്യം, ഉഷ പൂജ, മഹാഗണപതി ഹോമം, സമൂഹ കലശാഭിഷേകം, ചെമ്പ്പാൽപായസ വഴിപാട്, പ്രത്യേക ദീപാരാധന, പുഷ്പാഭിഷേകം, നിവേദ്യ പൂജകൾ, രാത്രി 9.ന് ക്ഷേത്ര ചടങ്ങായ ആട്ടുറി മഹോത്സവം, രാത്രി 12ന് ഉണ്ണികണ്ണന്റെ അവതാര പൂജയും അഭിഷേകവും, ഉണ്ണിയപ്പം, തൃക്കൈവെണ്ണ പാൽപ്പായസം, അവൽ നിവേദ്യം, മധുര പലഹാര വിതരണം, എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും എന്ന് ക്ഷേത്ര പ്രസിഡന്റ്‌ സുദേഷനും, സെക്രട്ടറി ഷൺമുഖദാസും സംയുക്തമായി അറിയിച്ചു.