മുരുക്കുംപുഴ ശ്രീകാളകണ്ടേശ്വര ക്ഷേത്രത്തിൽ നാളെ വിശേഷാൽ ചടങ്ങുകൾ

മംഗലപുരം : മുരുക്കുംപുഴ ശ്രീകാള കണ്ടേശ്വര ക്ഷേത്രത്തിൽ ഗുര്യദേവ ജയന്തി പ്രമാണിച്ച് ശ്രീനാരായണ ഗുരുദേവന്റെ പാദ സ്പർശം കൊണ്ട് ധന്യമായ ഇവിടെ ബുധനാഴ്ച രാവിലെ ക്ഷേത്ര മേൽശാന്തി സുമിത്രൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ചടങ്ങുകൾഉണ്ടാകും. സഹസ്ര മഹാഗുരു പൂജയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് പ്രവേശനം ഉണ്ടാകും. ഗുരു വിശ്വാസികളും പ്രവർത്തകരും മഹിളാസംഘം മൈക്രോഫിനാൻസ് അംഗങ്ങളും അവരവരുടെ വീടുകളിൽ രാവിലെ 7 മുതൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ ദൈവദശക തീർഥാലാപനങ്ങളോടെ പ്രാർഥന യജ്ഞത്തിൽ പങ്കാളികളാകണമെന്ന് ക്ഷേത്ര ഭരണ സമിതിയും, എസ്എൻഡിപി ശാഖയും സംയുക്തമായി അറിയിച്ചു.