Search
Close this search box.

വാഹനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡിനെ നിയന്ത്രിക്കാൻ നൂതന സാങ്കേതിക വിദ്യയുമായി മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

eiN5KN020373

ചിറയിൻകീഴ്:പരിസ്ഥിതി മലിനീകരണവും അതിന്റെ ആഘാതങ്ങളും മനുഷ്യ രാശിയേയും ജീവജാലങ്ങളേയും ഏൽപ്പിക്കുന്ന മുറിവ് വളരെ വലുതാണ്. വാഹനങ്ങളിൽ നിന്നും വർദ്ധിച്ച അളവിൽ അന്തരീക്ഷത്തിൽ എത്തുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ പരിണിത ഫലങ്ങൾ ഭയാനകമാണ്. വർദ്ധിച്ചു വരുന്ന വായു മലിനീകരണത്തിലൂടെ ആഗോള താപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിപത്തുകളെ നാം അഭിമുഖീകരിക്കേണ്ടതായി വരുന്നു.എന്നാൽ ഇതിനൊരു പരിഹാരത്തിനു വേണ്ടി കൈകോർത്തിരിക്കുകയാണ് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ.

നിലവിൽ “കാറ്റലിറ്റിക് കൺറവർട്ടർ”എന്ന സംവിധാനമാണ് ഇതുവഴി പുറന്തളളുന്ന
വിഷവാതകങ്ങളുടെ അളവ് കുറക്കാൻ ഉപയോഗിക്കുന്നത്.പ്രസ്തുത സംവിധാനത്തിലൂടെ CO,
ഹൈഡ്രോകാർബണുകൾ തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെങ്കിലും കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് നിയന്ത്രിക്കാൻ ഉള്ള സാങ്കേതികത ഉൾപ്പെട്ടിട്ടില്ല. കാറ്റലിറ്റിക് കൺവെർട്ടറിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തി ഇതിനുള്ള പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വിദ്യാർത്ഥികൾ.

ആക്റ്റിവേറ്റഡ് ചാർക്കോൾ (ശുദ്ധമായ കരി)ഉപയോഗിച്ച് ഈ വാതകത്തെ വിഘടിപ്പിക്കാൻ സാധിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.കോൾ സംയുക്തം ഫിൽറ്റർ സെറ്റിൻ്റെ സഹായത്തോടെ
കാറ്റലിറ്റിക് കൺവെർട്ടറിൽ ഉൾപ്പെടുത്തി പുകക്കുഴലിൽ സ്ഥാപിക്കുന്നു.ഇതിനെത്തുടർന്ന്
വാഹനപ്പുകയിൽ നിന്നും പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിലെ കാർബണിനെ കോൾ സംയുക്തം ആഗിരണം ചെയ്ത് പ്രസ്തുത വാതകത്തിന്റെ അളവ് കുറക്കുന്നു.നൂതന വിദ്യ
ഉൾപ്പെടുത്തിയ സംവിധാനം 100 CC എൻജിനിൽ ഘടിപ്പിച്ച് പരീക്ഷണം നടത്തി.സാധാരണ 4 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡ് വമിക്കുന്ന പുകയിൽനിന്നും ഏകദേശം 1-1.2 ശതമാനം കുറവ് വന്നതായി കണ്ടെത്തുകയുണ്ടായി.ഘടനാപരമായി ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി വളരെ ചെലവ് കുറഞ്ഞ രീതിയിലും സൗകര്യപ്രദമായും
വാഹനങ്ങളിൽ ഘടിപ്പിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.ഈ മേഖലയിൽ കൂടുതൽ ഗവേഷണ സാധ്യതകൾ ഉള്ളതിനാൽ ഭാവിയിൽ കൂടുതൽ സാങ്കേതിക മികവുകൾ ഉൾപ്പെടുത്തി കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കൂടുതൽ നിയന്ത്രിക്കാനും സാധിക്കും എന്നാണ് വിലയിരുത്തൽ.മെക്കാനിക്കൽ വിഭാഗം ഉപദേഷ്ടാവ് ശ്രീ. രഞ്ചു.ആറിൻ്റെയും അസിസ്റ്റന്റ് പ്രൊഫസർ സൂരജ്. എം.എസിൻ്റെയും മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ അജ്ഹദ് സനീൻ,അജിൻ.എൻ,നൗഫൽ.വൈ,വിഷ്ണു. എം.കെ എന്നിവർ ചേർന്നാണ് പ്രോജക്ട് തയ്യാറാക്കിയത്.ലോക ഓസോൺ ദിനത്തിൽ കോൺഫറൻസിൽ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!