മുത്താന – ജയകൃഷ്ണൻ മുക്ക് – എസ്റ്റേറ്റ് റോഡ് പണിക്ക് തുടക്കമായി

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മുത്താന വാർഡിലെ ജയകൃഷ്ണൻ മുക്ക് – റബ്ബർ എസ്റ്റേറ്റ് റോഡ് നിർമ്മിച്ച് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള പരാതിക്ക് പരിഹാരമായി.

അഡ്വ.വി. ജോയി എം.എൽ.എ.യുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 20 ലക്ഷം ചിലവ് ചെയ്ത് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം ,ഗ്രാമ പഞ്ചായത്ത് അംഗം സുഭാഷ്, ചെമ്മരുതി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.രാധാകഷ്ണൻ, അസിസ്റ്റന്റ് എഞ്ചിനിയർ വിതുരാജ് ,ജി.എസ്.സുനിൽ, സജീവ്, ഷീജ എന്നിവർ പങ്കെടുത്തു.