നഗരൂർ, പഴയകുന്നുമ്മേൽ, കിളിമാനൂർ, പുളിമാത്ത്, ആറ്റിങ്ങൽ പ്രദേശങ്ങളിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ…

നഗരൂർ പഞ്ചായത്തിൽ 3 പേർക്കും, പഴയകുന്നുമ്മേൽ പഞ്ചായത്തിൽ 2 പേർക്കും,കിളിമാനൂർ പഞ്ചായത്തിൽ ഒരാൾക്കും, പുളിമാത്ത് പഞ്ചായത്തിൽ രണ്ടു പേർക്കും, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഏര്യയിൽപ്പെട്ട 3 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

നഗരൂർ പഞ്ചായത്തിൽ വാർഡ് 4 ൽ ഇടവനക്കോണത്തുള്ള ഒരു വീട്ടിലെ 45 വയസുള്ള സ്ത്രീക്കും അവരുടെ 22 ഉം 18 ഉം വയസുള്ള മക്കൾക്കുമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പഴയകുന്നുമ്മേൽ പഞ്ചായത്തിൽ കുന്നുമ്മേൽ വട്ടവിള കോളനിയുള്ള 48 വയസുള്ള സ്ത്രീക്കും അവരുടെ 18 വയസുള്ള മകൾക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്ന് ഈഞ്ചക്കുഴിയിൽ ഉള്ള 58കാരനും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇദ്ദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസ് ചെയ്യുന്നതിന് വേണ്ടി നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പുളിമാത്ത് പഞ്ചായത്തിൽ വാർഡ് 2ൽ പുല്ലയിലുള്ള 46 വയസുകാരനായ എൻജിഒ യൂണിയൻ നേതാവിനും വാർഡ് 16 ൽ ആൽത്തറമൂട്ടിൽ എയർ ഫോഴ്സ് ജീവനക്കാരനായ യുവാവിനും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഏര്യയിൽ വിളയിൽമൂല സ്വദേശിയും മീഡിയ സ്ഥാപനത്തിലെ ക്യാമറമാനുമായ ഒരാൾക്കും, ഒമാനിൽ നിന്നും നേരിട്ട് മെഡിക്കൽ കേളേജിൽ എത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾക്കും, തൃശ്ശുർ പോലീസ് അക്കാഡമിയിലുണ്ടായിരുന്നയാൾക്കും ആണ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്.

പോസിറ്റീവ് സ്ഥിരീകരിച്ചവരെയെല്ലാം ചികിത്സിക്കുന്നതിനും ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കുന്നതിനും ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് രോഗ വ്യാപന പ്രതിരോധത്തിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്.

ആരും ആശങ്കപ്പെടേണ്ടതില്ല, അധികൃതർ നൽകുന്ന എല്ലാ സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അഡ്വ ബി സത്യൻ എംഎൽഎ പറഞ്ഞു.