നാവായിക്കുളത്ത് പെട്രോൾ പമ്പിന് സമീപം ലോറി മറിഞ്ഞു, 2 പേർക്ക് പരിക്ക്

നാവായിക്കുളം : നാവായിക്കുളം പെട്രോൾ പമ്പിന് സമീപം ലോറി മറിഞ്ഞു. ഡ്രൈവറിനും സഹായിക്കും പരിക്കേറ്റു. ഇന്ന് രാവിലെ 11 അര മണിയോടെയാണ് സംഭവം. ഉപ്പ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡ് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. ഡീസൽ ടാങ്ക് ചോർച്ച ഉണ്ടായതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി അപകട സാധ്യത ഒഴിവാക്കി. പരിക്കേറ്റവരെ പരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഉറങ്ങിപ്പോയതാവം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.