നെടുങ്കണ്ട ഒന്നാം പാലവും പരിസരപ്രദേശങ്ങളും ശുചീകരിച്ചു.

നെടുങ്കണ്ട ഒന്നാം പാലവും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. രണ്ടുദിവസം മുൻപ് ആയുർവേദ ആശുപത്രിക്ക് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തു. ഇന്ന് റിസൾട്ട് വന്നപ്പോൾ കോവിഡ് ഫലം പോസിറ്റീവായി കണ്ടു.

ഇതേ തുടർന്ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ടിയാളുടെ സമ്പർക്കത്തിൽ വരുന്ന നെടുങ്ങണ്ട ഒന്നാം പാലവും പരിസരപ്രദേശങ്ങളും, കടകളും, വീടുകളും അണുവിമുക്തമാക്കി. ഡി വൈ എഫ് ഐ മേഖല ട്രഷറർ വിജയ് വിമൽ, റോബിൻസോണി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി