ഓൺലൈനിൽ ഹിന്ദി ദിനാഘോഷവുമായി കിളിമാനൂർ ബി ആർ സി

കിളിമാനൂർ :സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം ആഘോഷിക്കുന്നതിൻറെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിവിധതരത്തിലുള്ള നവീനമായ ഹിന്ദി പരിപാടികൾ സമഗ്ര ശിക്ഷ കേരള കിളിമാനൂർ ബിആർസി സംഘടിപ്പിക്കുന്നു.14 മുതൽ 28 വരെ ഹിന്ദി പക്ഷാചരണമായാണ് പരിപാടികൾ നടത്തുന്നത്. ഹിന്ദി രചന വിഭാഗങ്ങളിൽ മൻ കി ബാത് ,കഥ,കവിത, ഉപന്യാസം,പോസ്റ്റർ രചനയും പെർഫോമൻസ് വിഭാഗങ്ങളിൽ പ്രസംഗം, പദ്യംചൊല്ലൽ, ദേശഭക്തിഗാനം, ഭക്ഷ്യമേള,പ്രദർശനം, പസിൽ , കോർണർ മോണോആക്ട് എന്നീ പരിപാടികൾ ഉൾപ്പെടുന്നു.കിളിമാനൂർ ഉപജില്ലയിൽ ആരംഭിച്ച പരിപാടി സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ എൻ രത്നകുമാറിൻറെ നിർദ്ദേശപ്രകാരം ജില്ലയിലെ മറ്റ് 12 ബി ആർ സി കളിലും വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്ന് പരിപാടിയുടെ സ്വീകാര്യത വർധിച്ചതനുസരിച്ച് പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്നതായതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പങ്കെടുക്കാൻ അനുമതി നൽകിയതായി കിളിമാനൂർ ബ്ലോക്ക് കോഓർഡിനേറ്റർ പറഞ്ഞു.മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും, ബിആർസി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും,യൂട്യൂബ് ചാനലും പ്രസിദ്ധപ്പെടുത്തുന്നതുമായിരിക്കും.പരിപാടിയിൽപങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും .ഹിന്ദി ഭാഷയിൽ ഓപ്പൺ ഡിജിറ്റൽ പഠന വിഭവങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിന്ദി ഉത്സവ കോർഡിനേറ്റർ വൈശാഖ് കെ എസ് പറഞ്ഞു. പരിപാടികളിൽ പങ്കെടുക്കുന്നതിന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെടെ നിർദ്ദേശങ്ങൾ നൽകുകയും,സൃഷ്ടികൾ വാട്സ്ആപ്പ് നമ്പറിലേക്ക് 6238210562 അയച്ചുകൊടുക്കുകയുമാണ് രീതി. ഓരോ ദിവസവും നടക്കുന്ന പരിപാടിയുടെ നിർദ്ദേശങ്ങൾ തലേ ദിവസം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുന്നതാണ്. പത്താം ക്ലാസിലെ ബസന്ത് മേരെ ഗാവ് കാ എന്ന പാഠത്തിന്റെ രചയിതാവ് ഉത്തരാഖണ്ഡ് സ്വദേശിയായ മുകേഷ് നൗട്ടിയാൽ 14 ന് രാവിലെ 9 മണിക്ക് ഓൺലൈനായി ഹിന്ദി ഉത്സവ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്തരായ ഹിന്ദി രചയിതാക്കൾ, രാഷ്ട്രീയ-സാംസ്കാരിക സിനിമ രംഗത്തെ പ്രമുഖർ ,സ്കൂൾ കോളേജ്കളിലെ ഹിന്ദി അധ്യാപകർ,വിദ്യാർഥികൾ എന്നിവർ ആശംസകൾ അറിയിക്കും.ഇതിനോടകം തന്നെ രണ്ടായിരത്തിലധികം വിദ്യാർഥികളും അധ്യാപകരും പരിപാടിയുടെ പ്രചർന്നാർത്ഥം ആശംസ കാർഡ് നിർമ്മിച്ച് ഓൺലൈൻ ഹിന്ദി ദിനാഘോഷപരിപാടിയുടെ  ഭാഗമായി മാറി.പരിപാടികളിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും : brckilimanoor@gmail.com

6238210562-whatsapp

Facebook page-BRC Kilimanoor SSK

ചിത്രം:ഹിന്ദി ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം ആശംസകാർഡ് നിർമ്മാണത്തിൽ പങ്കെടുത്ത വിദ്യാർഥി