പാലാംകോണം പള്ളിയിൽ നാളെ മുതൽ ജുമുആ നമസ്കാരം ആരംഭിക്കുന്നു

ആലംകോട് : പാലാംകോണം ജുമാ മസ്ജിദിൽ കോറോണ വ്യാപനംമൂലം മുടങ്ങിയ ജുമുആ നമസ്കാരം നാളെ മുതൽ 4-9 -2020 ആരംഭിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ജമാഅത്ത് അംഗങ്ങളായ 50 വിശ്വാസികൾക്കാണ് ആദ്യഘട്ടത്തിൽ നമസ്കാരത്തിന് അനുവാദം നൽകിയിട്ടുള്ളത്. വ്യാഴാഴ്ച രജിസ്ട്രേഷൻ നടത്തി വിതരണം ചെയ്യുന്ന ENTRYPASS മുഖേനയാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.

ജുമുആ ബാങ്ക് വിളിച്ചാലുടൻ ഹ്രസ്വമായ ഖുത്തുബാ പ്രഭാഷണത്തോടെയാരംഭിക്കുന്ന ജുമുആ നമസ്കാര ചടങ്ങുകൾക്കു ചീഫ് ഇമാം അബ്ദുൽ റഹീം ബാഖവി നേതൃത്വം നൽകുന്നതാണ്.
പതിനഞ്ചിനും അറുപത്തിയഞ്ചിനും ഇടയിലുളളവർക്കാണ് പ്രവേശനാനുവാദം

നടപടി ക്രമങ്ങളുടെ ഭാഗമായി ശുചീകരണ പ്രക്രിയകൾ പൂർത്തിയാക്കി പള്ളിയും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്.