പള്ളിക്കൽ സ്പോർട്സ് ഹബ്ബ് ഉദ്ഘാടനം ചെയ്തു

ജില്ലാപഞ്ചായത്ത് നിർമ്മിച്ച് നൽകിയ പള്ളിക്കൽ സ്പോർട്സ് ഹബ്ബ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അദ്ധ്യക്ഷത വഹിച്ചു.ഇ.എം.എസ് നമ്പൂതിരിപ്പാട് അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്ത സ്ഥലമായതിനാൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇ.എം.എസ് സ്മാരക ഇന്റോ‍ർ സ്റ്റേഡിയം എന്ന് പേര് നൽകി.

വി ജോയി എം.എൽ.എ,കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ,ജില്ലാപഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ഷൈലജാ ബീഗം,ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.രഞ്ചിത്ത്,ജില്ലാപഞ്ചായത്തംഗം എസ്.ഷാജഹാൻ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്,പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി,വൈസ് പ്രസിഡന്റ് എം ഹസീന,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ടി.ബേബിസുധ,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ എൻ.അബുതാലിബ്,എം നാസർഖാൻ, എസ് പുഷ്പലത,സി.പി.എം ഏരിയാസെക്രട്ടറി എസ്. ജയചന്ദ്രൻ,ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി.മുരളി സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എം.എ .ഹിം നന്ദിയും പറഞ്ഞു.