വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി പെരുമാതുറ ജംഗ്ഷനിൽ പ്രതിഷധ സംഗമം സംഘടിപ്പിച്ചു

പൗരത്വ പ്രക്ഷോഭ മുന്നണി പോരാളിയും ഡൽഹി സർവകലാശാല മുൻ വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി പെരുമാതുറ ജംഗ്ഷനിൽ പ്രതിഷധ സംഗമം സംഘടിപ്പിച്ചു.. പ്രതിഷധ സംഗമം വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി കൺവീനർ അജീദ് മാടൻ വിള ഉദ്ഘാടനം ചെയ്തു.ജനാതിപത്യ രാജ്യം ഏകാതിപത്യ രാജ്യത്തിലേക്ക് പോവുന്നതിന്റെ അവസാനത്തെ സൂചനയാണ് നേതാക്കളുടെ അറസ്സുകൾ, ആർ.എസ്.എസ്സിന്റെ ഫാഷിസം തുറന്നു കാട്ടുന്നവരെ ഭയപ്പെടുത്തി കീഴ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ആദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ ചിയിൻകീഴ് മണ്ഡലം സെക്രട്രറി ഫൈസൽ പെരുമാതുറ അധ്യക്ഷത വഹിച്ചു, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയംഗം ആസിയ ആരിഫ് സമാപനം നിർവഹിച്ചു. അംജദ് റഹ്മാൻ, ഗോപു തോന്നയ്ക്കൽ എന്നിവർ പ്രതിഷധ സംഗമത്തിന് നേതൃത്വം നൽകി.