പെരുമാതുറ പാലത്തിലെ താഴം പള്ളി ഭാഗത്തെ അപ്രോച്ച് റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നു

പെരുമാതുറ – താഴംപള്ളി പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു.താഴംപള്ളി ഭാഗത്തെ അപ്രോച്ച് റോഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലായിരിക്കുന്നത്.

തലസ്ഥാന നഗരിയിലേക്കോ കൊലത്തേക്കോ എളുപ്പത്തിൽ എത്തിച്ചേരാവുന്ന തീരദേശ പാതയിലെ പ്രധാന പാലമാണിത്.വലിയ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇത് വഴി കടന്ന് പോകുന്നത്.

പെരുമാതുറയെയും – താഴംപള്ളിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം 2015ലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

അപ്രോച്ച് റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് അധികൃതർ എത്തി സന്ദർശിച്ചു .കനത്ത മഴമൂലമുള്ള മണ്ണോലിപ്പാക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.