പ്രതിഭാസംഗമം @നാവായിക്കുളം ഗ്രാമപഞ്ചായത്ത്

നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും പ്രതിഭാസംഗമം സംഘടിപ്പിക്കുകയാണ്.

2020 മാർച്ച്‌ എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു.

ജനറൽ വിഭാഗത്തിൽ ഫുൾ എ പ്ലസ്‌ നേടിയവർ, പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സിക്ക് 7 വിഷയത്തിനെങ്കിലും എ പ്ലസ് നേടിയവർ, പ്ലസ്‌ ടു വിന് 4 വിഷയത്തിനെങ്കിലും എ പ്ലസ് നേടിയവർ എന്നിവരെ അനുമോദിക്കുന്നു.

അർഹരായ വിദ്യാർത്ഥികൾ മാർക്ക്‌ ലിസ്റ്റിന്റെ കോപ്പി, ഒരു പാസ്സ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ വാർഡ് മെമ്പർമാർ മുഖാന്തിരമോ നേരിട്ടോ പഞ്ചായത്ത് ഓഫീസിൽ 19/9/2020 ശനിയാഴ്ചക്കകം എത്തിക്കേണ്ടതാണ്. മാർക്ക്‌ ലിസ്റ്റിന്റെ കോപ്പിയിൽ അഡ്രസ്സ്, വാർഡ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു കെ അറിയിച്ചു.