ഇന്ന് കടയ്ക്കാവൂരിൽ 18 പേർക്കും അഞ്ചുതെങ്ങിൽ 6 പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 25 പേർക്കു കൂടി രോഗംകണ്ടെത്തി. 7 പേർ കൂടിരോഗമുക്തരായി.

കടയ്ക്കാവൂരിൽ 70 പേരെ പരിശോധിച്ചതിൽ 18 പേർക്കും അഞ്ചുതെങ്ങിൽ 16 പേരെ പരിശോധിച്ചതിൽ 6 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 29 പേരെ പരിശോധിച്ചതിൽ ഒരാളിനും വക്കം റൂറൽ ഹെൽത്ത് സെൻ്ററിൽ 3 പേരെ പരിശോധിച്ചതിൽ ഒരാളിനും രോഗമുള്ളതായി കണ്ടെത്തി. കടയ്ക്കാവൂർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു 6 പേരും നെടുങ്ങണ്ടയിൽ നിന്ന് ഒരാളും രോഗമുക്തരായി.