Search
Close this search box.

അരിച്ചാക്കിൽ കണ്ടത് പെരുമ്പാമ്പിനെ

ei22MON12653

മലയിൻകീഴ്: സപ്ലൈകോയുടെ മച്ചേൽ ഗോഡൗണിൽ ലോറിയിൽനിന്നും അരിച്ചാക്കിറക്കുന്നതിനിടയിലാണ് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത്. വെള്ളിയാഴ്ച രാവിലെ എറണാകുളത്തു നിന്നുമെത്തിയ മട്ട അരി കയറ്റിയ ലോറിയിൽ നിന്നു ചരക്കിറക്കുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. ഡിപ്പോ മാനേജർ പാമ്പിനെ പിടികൂടാൻ വാവ സുരേഷിനെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവർ പൂജപ്പുര സ്‌നേക്ക് പാർക്കിലെ പ്രഭാത്‌ സജിയെ വിവരമറിയിച്ചു. സജിയെത്തി പെരുമ്പാമ്പിനെ പിടികൂടി. ഏഴടിയോളം നീളമുള്ള പാമ്പിന് രണ്ടുവയസ്സു പ്രായംവരും. പിടികൂടിയ പാമ്പിനെ സ്‌നേക്ക് പാർക്കിലേക്കു മാറ്റി. ഇതിനെ വനം വകുപ്പിനു കൈമാറുമെന്ന് പ്രഭാത് സജി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!