എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ കടയ്ക്കാവൂർ എസ്എൻവി ഗവ എച്ച്.എസ്.എസ്സിന് ആദരവ്

കടയ്ക്കാവൂർ : എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ കടയ്ക്കാവൂർ എസ്എൻവി ഗവ എച്ച്.എസ്.എസ്സിന് ആദരവ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജാ ബീഗത്തിൽ നിന്നും സ്കൂൾ എച്ച്.എം ഡാലി ഖാനും പിടിഎ പ്രസിഡന്റ് സന്തോഷ് കുമാറും ചേർന്ന് അവാർഡും ആദരവും ഏറ്റുവാങ്ങി.