സുഭിക്ഷ കേരളം പദ്ധതിയിൽ മത്സ്യ കൃഷിയുമായി യുവജനങ്ങൾ രംഗത്ത്

ആര്യനാട് : ആര്യനാട് വലിയകലുങ്കിൽ കൃഷി വകുപ്പിന്റെ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി യുവകർഷക കൂട്ടായ്മ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് യുവ സംരംഭം ഉദ്ഘാടനം ചെയ്തു. ആര്യനാട് കൃഷി ഓഫീസർ ചന്ദ്രലേഖ മുഖ്യാതിഥിയായി പങ്കെടുത്തു.

സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറുത്തിപാറ സജീവ്, യുവ കർഷകരായ രജി, ശ്രീമോൾ എന്നിവരുടെ നേതൃത്വത്തിലാണ് ആര്യനാട് പഞ്ചായത്തിലെ വലിയകലുങ്ക് വാർഡിൽ മത്സ്യകൃഷിക്ക് തുടക്കംകുറിച്ചത്. പ്രമോട്ടർ മനോഹരൻ നായർ, സുരേന്ദ്രൻ നായർ, ബിനീഷ് ചന്ദ്രൻ, രാജേന്ദ്രൻ, ചേരപ്പള്ളി സുരേന്ദ്രൻ, മണ്ണാറ ഷിബുലാൽ, സനീഷ് എന്നിവർ പങ്കെടുത്തു.