സംസ്ഥാന അധ്യാപക അവാർഡ് പാലോട് പേരക്കുഴി ഗവ എൽ.പി.എസിലെ ഹെഡ്മാസ്റ്റർ സ്വാമിനാഥന്

ഈ വർഷത്തെ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കെ. സ്വാമിനാഥന് ലഭിച്ചു. പേരക്കുഴി ഗവ. എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകനായ ഇദ്ദേഹം പൂജപ്പുര തമലം തട്ടാമല ലെയ്‌നിലെ ‘മഴവില്ലി’ലാണ് കുടുംബസമേതം താമസിക്കുന്നത്. കുട്ടികൾക്കായി 16 ഷോർട്ട് ഫിലിമുകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മൂന്നു പുസ്തങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളും കൈകാര്യം ചെയ്യുന്നുണ്ട്. ആലപ്പുഴ പുറക്കാട് സ്കൂൾ, വെള്ളനാട് എച്ച്.എസ്.എസ്, കാലടി എച്ച്.എസ്, പൂജപ്പുര ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. തുടർന്ന് പ്രമോഷനോടെ പേരക്കുഴി സ്കൂളിൽ പ്രഥമാദ്ധ്യാപകനായി എത്തുകയായിരുന്നു. ഗുരുശ്രേഷ്ഠ അവാർഡ്, ഗാന്ധി ദർശൻ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. ഭാര്യ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ സീന. മകൾ ഡിഗ്രി വിദ്യാർത്ഥി ദേവകൃഷണ. അദ്ധ്യാപക അവാർഡ് നേടിയ സ്വാമിനാഥനെ പേരക്കുഴി എൽ.പി.സ്കൂൾ പി.ടി.എ ആദരിച്ചു