Search
Close this search box.

താന്നിമൂട് ട്രൈബല്‍ എല്‍.പി. സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളും പാര്‍ക്കും.

eiFOL5Q97877

താന്നിമൂട് ട്രൈബല്‍ എല്‍.പി. സ്‌കൂളില്‍  ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ഉദ്ഘാടനം നടന്നു.  ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എ.എല്‍യും, അഞ്ചു സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രനും നിര്‍വഹിച്ചു.

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 2020 – 21 ജനകീയാസൂത്രണ പദ്ധതിയില്‍ നിന്നും 11 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്ര കുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ഷീബാ ഗിരീഷ്, സിന്ധു കുമാരി, എ. റിയാസ്, പി.ടി.എ  അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!