റാങ്ക് ജേതാവിന് തിരുവാതിരയുടെ ആദരവ്

ആറ്റിങ്ങൽ : നാടിന്റെ അഭിമാനമായ റാങ്ക് ജേതാവിന് ആറ്റിങ്ങൽ വഞ്ചിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തിരുവാതിര ട്രാവൽസ് ആദരവ് നൽകി.

കേരള സർവകലാശാല ബി.എസ്.സി സുവോളജിയിൽ രണ്ടാം റാങ്ക് നേടിയ എസ്.എസ് അപർണയ്ക്കാണ് തിരുവാതിര ടൂർസ് ആൻഡ് ഹോളിഡേയ്‌സ് ഡയറക്ടർ നിഖിൽ സുദർശൻ, മാനേജർ ഷംനാദ് എന്നിവർ ചേർന്ന് ആദരവ് നൽകിയത്.വർക്കല ശിവഗിരി ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥിയായ അപർണ ആറ്റിങ്ങൽ എം. ആർ നിവാസിൽ സുനിൽ കുമാറിന്റെയും സിന്ധു ലേഖയുടെയും മകളാണ്.