ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞായാലില്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്, ചിലമ്പില്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൗണ്ടുകടവ്, വലിയവേളി(യൂണിറ്റ് നമ്പര്‍ 19), ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞായാലില്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്, ചിലമ്പില്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഒറ്റൂർ പഞ്ചായത്തിലെ ഞായലിൽ പ്രദേശം ജനവാസം കൂടുതലുള്ള പ്രദേശമാണ്. ആദ്യഘട്ടത്തിൽ നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതെല്ലാം നിയന്ത്രണ വിധേയമാവുകയും ചെയ്തിരുന്നു. അടുത്ത കാലത്തായ് വിദേശത്ത് നിന്നും വന്ന പുരുഷനും ഭാര്യയ്ക്കും അയ്യാളുടെ പിതാവിനും അടുത്ത ബന്ധുവിനുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പിതാവിന് ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് വന്നതിനു ശേഷം മകനും മരുമകൾക്കും ചില ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അതിന് ശേഷം പിതാവിനും അടുത്ത ബന്ധുവിനും സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക നീളുന്നുവെന്നതിനാലാണ് ജില്ലാ കളക്ടർ ഇന്ന് ഈ പ്രദേശം കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റൂരിൽ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനുൾപ്പടെ കുടുംബത്തിലുള്ള 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ വടശ്ശേരി കോണത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്നയാളിനും പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആ കുടുംബത്തിലുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ കാര്യങ്ങൾ നോക്കി കാണേണ്ടതായിട്ടുണ്ട്. കണ്ടയ്ൻമെൻ്റ് സോണിലുള്ള പ്രദേശം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ വകുപ്പിൻ്റെയും, പഞ്ചായത്തിൻ്റെയും പോലീസിൻ്റെയും നിർദ്ദേശങ്ങൾ പാലിയ്ക്കണമെന്ന്
അഡ്വ. ബി സത്യൻ എംഎൽഎ അറിയിച്ചു.