വക്കം ഗ്രാമപഞ്ചായത്തിലും ആറ്റിങ്ങൽ നഗരസഭയിലുമായി 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 

വക്കം ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 7 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. വാർഡ് 9ൽ രണ്ട് കുടുംബത്തിലെ 5 പേർക്കും, (ഒരു കുടുംബത്തിലെ 60 വയസുള്ള പുരുഷനും, 46ഉം 23ഉം വയസ്സുള്ള സ്ത്രീകളും, മറ്റൊരു കുടുംബത്തിലെ 26 ഉം 25 ഉം വയസ്സുള്ള സഹോദരിയും സഹോദരനും)വാർഡ് 5 ൽ 20 വയസ്സുള്ള ഒരു യുവാവും,വാർഡ് 1 ൽ വലിയപള്ളിക്ക് സമീപം 79 വയസ്സുള്ള ഒരു സ്ത്രീയ്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ നഗരസഭയിലെ 5 പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആരിൽ നിന്നും ആർക്കും രോഗം പകരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യ വകുപ്പ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് എംഎൽഎ അഡ്വ ബി സത്യൻ ഓർമിപ്പിച്ചു.

കോവിഡ് പ്രതിരോധം എന്നത് ഒരു ജനകീയ പ്രവർത്തനമാണ്. സർക്കാരുകൾക്കും പൊതുജനങ്ങൾക്കും ഇതിൽ കൂട്ടായ ഉത്തരവാദിത്തമാണുള്ളത്. രോഗവ്യാപനം തടയുന്നതിൽ ഓരോരുത്തരും അവരവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജാഗ്രതക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും.

എല്ലാവരും പരസ്പരം സഹകരിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ സാധിക്കു. ഓരോരുത്തരും അവരവരുടെ കുടുംബത്തിന്റെയും ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി തുടരുന്ന പ്രദേശങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും എംഎൽഎ പറഞ്ഞു .