വക്കത്ത് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

വക്കം : വക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഗുരുമന്ദിരത്തിന് സമീപം ഒരു സ്ത്രീക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിൽ ഈ കുടുംബത്തിലുള്ള 3 അംഗങ്ങൾക്കും മറ്റ് രണ്ട് പേർക്കും കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുമായി സമ്പർക്കം ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വരുന്നു.

പ്രദേശത്ത് രോഗ വ്യാപന പ്രതിരോധത്തിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്.

ആരും ആശങ്കപ്പെടേണ്ടതില്ല. അധികൃതർ നൽകുന്ന എല്ലാ സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അഡ്വ ബി സത്യൻ എംഎൽഎ പറഞ്ഞു.