
വാമനപുരം ഗ്രാമപഞ്ചായത്തിലെആറാന്താനം-ഇളംകുളം-മേച്ചേരിക്കോണം,ആനാകൂടി ഏല-ഇളങ്ങല്ലൂര്‍ ,മാവേലിനഗര്‍-പരപ്പാറമുകള്‍-കോട്ടുകുന്നം റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ഡി .കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെപ്രത്യേക വികസനനിധി പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആറാന്താനം-ഇളംകുളം-മേച്ചേരിക്കോണം റോഡ് നിര്‍മിക്കുന്നത്.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആനാകൂടി ഏല-ഇളങ്ങല്ലൂര്‍, മാവേലിനഗര്‍-പരപ്പാറമുകള്‍-കോട്ടുകുന്നം റോഡുകളുടെ നിര്‍മാണം.ആനാകൂടി ഏല-ഇളങ്ങല്ലൂര്‍ റോഡിന് 15ലക്ഷവും,മാവേലിനഗര്‍-പരപ്പാറമുകള്‍-കോട്ടുകുന്നം റോഡിന് 30ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത് .
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന യോഗത്തില്‍ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗംഎസ്.എം.റാസി,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി.സന്ധ്യ,വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എസ്.കെ ലെനിന്,ഗ്രാമ പഞ്ചായത്ത് അംഗങ്ങങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.