Search
Close this search box.

വർക്കലയിൽ 6 റോഡുകളുടെ ഉദ്ഘാടനവും 3 റോഡുകളുടെ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു

eiTXWTV68025

 

വർക്കല മണ്ഡലത്തിൽ 3 പഞ്ചായത്തുകളിൽ ഹാർബർ എഞ്ചിനീയറിഗ് വകുപ്പ് അനുവദിച്ച 2 കോടി രൂപയുടെ ഫണ്ടിൽ നിന്ന് നവീകരിച്ച 6 റോഡുകളുടെ ഉദ്ഘാടനവും 3 റോഡുകളുടെ നിർമ്മാണോത്ഘാടനവും ഇന്ന് മത്സ്യബന്ധന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി. ജെ. മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.   ഇലകമൺ പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ അഡ്വ: വി. ജോയി. എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമംഗല, വൈസ് പ്രസിഡന്റ് ബി.എസ്. ജോസ്, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത ബാബു, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീം ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

ഇടവ ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം വയൽത്തൊടി റോഡ് (19.2 ലക്ഷം) ഇലമൺ ഗ്രാമപഞ്ചായത്തിലെ കായൽപ്പുറം പമ്പ് ഹൗസ് റോഡ് (13.7 ലക്ഷം),  ഇലമൺ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി റോഡ് (7.9 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ ആസാദ് മെമ്മോറിയൽ റോഡ് (21.8 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ എസ്.എൻ.ഡി.പി. കല്ലിടാഞ്ചി റോഡ് (13.5 ലക്ഷം), വെട്ടൂർ ഗ്രാപഞ്ചായത്തിലെ കൂന്താണി റോഡ് (15.5 ലക്ഷം), എന്നീ റോഡുകൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും ഇലമൺ ഗ്രാമപഞ്ചായത്തിലെ നേതാജി പാലവിള റോഡ് (13.7 ലക്ഷം), ഇലമൺ ഗ്രാമപഞ്ചായത്തിലെ മുത്തോട്ടിൻകര കോളനി റോഡ് (51.2 ലക്ഷം), ഇടവ ഗ്രാമപഞ്ചായത്തിലെ പൊട്ടക്കുളം ഓട (52.8 ലക്ഷം) എന്നിവയുടെ നിർമ്മാണോത്ഘാടനവുമാണ്  മന്ത്രി നിർവ്വഹിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!