വീരളം പച്ചകുളം ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷൻ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ : വീരളം പച്ചകുളം ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കണ്ണൻ , സെക്രട്ടറി ശിവാനന്ദൻ ഖജാൻജി രമേശ്‌ ജെയിൻ ഭരണ സമിതി അംഗം ജയപ്രകാശ് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. കുടുംബാംഗങ്ങൾക്കിടയിൽ ഓൺലൈൻ ഓണാഘോഷത്തിന് നല്ല രീതിയിലുള്ള ഒരു സ്വീകാര്യത ആണ് ലഭിച്ചത് എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.